ഓരോരുത്തര്‍ക്കും വ്യത്യസ്തചോയ്സ് ; നഗ്നസ്തനങ്ങളുമായി ബ്രായുടെ പരസ്യം
പരസ്യങ്ങള്‍ പലരീതിയിലുണ്ട്. എല്ലാ പരസ്യങ്ങലുടെയും ലക്ഷ്യം കാണുന്നവരെ പ്രലോഭിപ്പിക്കുക എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ പരസ്യത്തില്‍ പരീക്ഷണം നടത്തി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മത്സരത്തിലാണ് പരസ്യകമ്പനികള്‍.
ബ്രായുടെ പുതിയ രീതിയില്‍ അവതിരപ്പിക്കപ്പെട്ട ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണമാണിത്. എന്നാല്‍ ഇതല്‍പ്പം കടന്നുപോയില്ലേ എന്നാണ് ഇപ്പോള്‍ ചോദ്യം. ബ്രായുടെ ഈ പരസ്യത്തില്‍ 25ഓളം നഗ്ന സ്തനങ്ങള്‍ അവതരിപ്പിച്ചാണ് അഡിഡാസ് വ്യത്യസ്തമായത.് പുതിയ പരസ്യത്തില്‍ വിപ്ലകരമായ മാറ്റവുമായാണ് അഡിഡാസ് എത്തിയിരിക്കുന്നത്. വടിവൊത്തതും രൂപഭംഗിയുള്ളതുമായ ശരീരങ്ങളാണ് മിക്ക പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.
ഇവിടെ നഗ്‌നസ്തനങ്ങള്‍ മോാഡലുകളാകുന്നത് സ്‌പോര്‍ട്‌സ് ബ്രായുടെ പരസ്യത്തിലാണ്. സപ്പോര്‍ട്ട് ഈസ് എവരിതിങ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ രൂപത്തിലും ആകൃതിയിലുമുള്ള നഗ്‌നമായ സ്തനങ്ങളാണ് ചിത്രത്തിലുള്ളത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്. വൈവിധ്യത്തെ പുല്‍കുക എന്ന ആശയമാണ് ബ്രാന്‍ഡ് പകരുന്നത്.
എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്ത്രീകളുടെ സ്തനങ്ങള്‍ പിന്തുണയും സുരക്ഷിതത്വവും അര്‍ഹിക്കുന്നു എന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് പരസ്യം മുന്നോട്ട് വയ്ക്കുന്ന ആശയം. അതുകൊണ്ടാണ് പുതിയ സ്‌പോര്‍ട്‌സ് ബ്രാ 43 സ്‌റ്റൈലുകളില്‍ അവതരിപ്പിക്കുന്നതെന്നും എല്ലാവര്‍ക്കും അവനവന് ചേരുന്നത് തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും കമ്പനിയുടെ ട്വീറ്റില്‍ പറയുന്നു. എന്തായാലും ഉദ്ദേശിച്ചതിലും അധികം പരസ്യം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു എന്നതില്‍ സംശയമില്ല.